തിരുവല്ലയില്‍ 12 കാരന്‍ ഹോസ്റ്റലില്‍ പീഡനത്തിന് ഇരയായി ; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി
rape case increase

പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
പതിനഞ്ച് വയസ് പ്രായമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നതായും കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
തിരുവല്ല പൊലീസ് പരാതി സ്വീകരിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് പരാതി കൈമാറാനാണ് പൊലീസ് തീരുമാനം.

Share this story