തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മർദിച്ചുകൊന്ന കേസിൽ പ്രതിയെ വ്യാഴാഴ്ച ഹാജരാക്കാൻ കോടതി നിർദേശം
thodupuzha1

ഇടുക്കി : തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മർദിച്ചുകൊന്ന കേസിൽ പ്രതി അരുൺ ആനന്ദിനെ വ്യാഴാഴ്ച ഹാജരാക്കാൻ കോടതി നിർദേശം. തൊടുപുഴ അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്സ് കോടതിയുടേതാണ് നിര്‍ദ്ദേശം. പ്രതിയെ ഇന്ന് നേരിട്ട് ഹാജരാക്കാതിരുന്നതിനാൽ കുറ്റപത്രം വായിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ആരോഗ്യപ്രശ്ങ്ങളുള്ളതിനാല്‍ നേരിട്ട് ഹാജാരാകാനാകില്ലെന്ന് പ്രതിഭാഗം അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 

വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാല്‍ വളരെ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നീക്കം. മറ്റൊരു പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട് അരുണ്‍ ആനന്ദ് ഇപ്പോള്‍ തിരുവനന്തപുരം പൂജപ്പുര ജയിലിലാണുള്ളത്. കേസില്‍ കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കിയിരുന്നു. 2019 മാർച്ച് 27 നാണ്  ഏഴുവയസുകാരന്‍റെ സഹോദരൻ സോഫയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ്  പ്രതി അരുൺ ആനന്ദ് കുട്ടിയെ മർദിച്ചത്.

Share this story