തിരുവനന്തപുരത്ത് പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്ക് 8 വർഷം കഠിന തടവ്

COURT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്ക് 8 വർഷം കഠിന തടവ്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി എട്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും ജഡ്ജി ആജ് സുദർശന്‍റെ ഉത്തരവിലുണ്ട്. 2013 മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

Share this story