കാമുകനൊപ്പം താമസിക്കുന്ന 7 മാസം ഗർഭിണിയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
died

പത്തനംതിട്ട : 7 മാസം ഗർഭിണിയായ പത്തൊൻപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗർഭസ്ഥശിശുവും മരിച്ചു. മുൻപ് പോക്സോ കേസിൽ ഇരയായിരുന്ന പെൺകുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന ആരോപണത്തെ തുടർന്ന് പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് 10ന് ഹാജരാകാൻ പൊലീസ് ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 
 

Share this story