റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി

shornur

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിശോധനയില്‍ കേരള റെയില്‍വേ പൊലീസ് ആണ് കഞ്ചാവ് കണ്ടെത്തിയത്.  

അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ബാഗില്‍ ആയിരുന്നു കഞ്ചാവ്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നെന്നു പോലീസ് അറിയിച്ചു.


 

Tags