ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍ നിന്ന് 30,000 രൂപ മോഷ്ടിച്ചു; യുവാവ് പിടിയില്‍

arrest1

ജനറല്‍ ആശുപത്രിയിലെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍നിന്നും പണം മോഷ്ടിച്ചയാള്‍ പിടിയില്‍. കോട്ടുകാല്‍ സ്വദേശി അജയന്‍ എന്ന ജിജിന്‍(30) ആണ് പിടിയിലായത്. കൂട്ടിരിപ്പുകാരിയുടെ ബാഗില്‍നിന്നും പ്രതി 30,980 രൂപയാണ് മോഷ്ടിച്ചത്. അറസ്റ്റിലായ അജയന്‍ മറ്റ് പല മോഷണ കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വെളുപ്പിനെ 2.30ഓടെയാണ് സംഭവം. 
ജനറല്‍ ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ ചികിത്സതേടിയ  മൈലച്ചല്‍ സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍നിന്നുമാണ് പണം പ്രതി മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പൊലീസാണ് ഇയാളെ പിടികൂടിയത്.

Share this story