കുട്ടമ്പുഴയില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി, സ്ഥിരീകരിച്ച് ഡിഎഫ്ഒ
Nov 29, 2024, 07:57 IST
ഇവരുടെ ആരോഗ്യാവസ്ഥ പ്രശ്‌നമല്ലെന്നാണ് ഡിഎഫ്ഒ അറിയിക്കുന്നത്.
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇവരെ നടന്നുവേണം കൊണ്ടുവരാന്‍.
ഇവരുടെ ആരോഗ്യാവസ്ഥ പ്രശ്‌നമല്ലെന്നാണ് ഡിഎഫ്ഒ അറിയിക്കുന്നത്. ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നത്. പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍കളെയാണ് ഇന്നലെ മുതല്‍ കാണാതായത്.