തളിപ്പറമ്പില്‍ അധ്യാപകനില്‍ നിന്ന് പീഡനമേറ്റത് 26 വിദ്യാര്‍ത്ഥികള്‍ക്ക് ; കുട്ടികള്‍ മൊഴി നല്‍കി

teacher

കണ്ണൂര്‍ തളിപറമ്പില്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഫൈസല്‍ 26 വിദ്യാര്‍ത്ഥികളെ പീഡിപിച്ചതായി പൊലീസ്. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നല്‍കി. മലപ്പുറം സ്വദേശിയായ ഫൈസല്‍ റിമാന്റിലാണ്. പതിവ് കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്

കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസല്‍. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്‌കൂള്‍ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. തുട!ര്‍ന്നാണ് ഇത് പൊലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും. 

Share this story