വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്: 21 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

21 candidates filed nomination papers in Wayanad byelection
21 candidates filed nomination papers in Wayanad byelection

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എ.സി. സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ.സദാനന്ദന്‍ (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍. രാജന്‍, അജിത്ത് കുമാര്‍.സി, ബുക്കരാജു ശ്രീനിവാസ രാജു, എ.നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്.

Wayanad Lok Sabha by election  10 candidates filed nomination papers

പ്രിയങ്ക ഗാന്ധി(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എ.പി.ജെ ജുമാന്‍ വി.എസ് എന്നിവരാണ് മുന്‍ദിവസങ്ങളില്‍ ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡി.ആര്‍.മേഘശ്രീക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

Wayanad Lok Sabha by election  10 candidates filed nomination papers

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

21 candidates filed nomination papers in Wayanad byelection

എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ്  കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി, എന്‍.ഡി.പി.എസ്  എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ച  പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍  റൂമില്‍ അറിയിക്കാം.  ടോള്‍ ഫ്രീ നമ്പറായ 1800 425 2848 ലോ താഴെ പറയുന്ന എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിവരം അറിയിക്കാം.

എക്‌സൈസ് കണ്‍ട്രോള്‍ റൂം  കല്‍പ്പറ്റ -04936-288215
എക്സൈസ് റെയിഞ്ച് ഓഫീസ്, കല്‍പ്പറ്റ - 04936-208230
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ 04936-202219
എക്സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി- 04935-293923
എക്‌സ്‌ക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മാനന്തവാടി- 04935-240012
എക്സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി- 04936-227227
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി- 04936-248190
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്,മീനങ്ങാടി-04936-246180

എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍-9447178064
അസി.എക്‌സൈസ് കമ്മീഷണര്‍- 9496002872,
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,കല്‍പ്പറ്റ- 9400069663,
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മാനന്തവാടി-9400069667,
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി- 9400069665,
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍, സ്‌ക്വാഡ്, വയനാട്- 9400069666
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ- 9400069668
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി- 9400069670
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍,സുല്‍ത്താന്‍ ബത്തേരി-9400069669.