മഞ്ചേശ്വരത്ത് സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു കോളജ് വിദ്യാർത്ഥികൾ മരിച്ചു

accident

കാസർഗോഡ്: മഞ്ചേശ്വരം മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർത്ഥികളുമായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്.

സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

Share this story