30 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി 2 പേരെ പിടികൂടി
arrested
പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഡ്രൈവറും സഹായിയും പിടിയിലായി.
തിരുവല്ല പൊടിയാടിയിൽ നിന്ന് മിനി ലോറിയിൽ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 30 ലക്ഷത്തോളം രൂപ വില കണക്കാക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഡ്രൈവറും സഹായിയും പിടിയിലായി. മംഗലാപുരം സ്വദേശികളായ റഫീഖ് മുഹമ്മദ് , സിറാജുദീൻ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് സ്‌കോഡും പുളിക്കീഴ് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.

Share this story