17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസി വെബ്സൈറ്റിൽ നിന്ന് കാണാതായി; പരാതി നൽകി പ്രിൻസിപ്പാൾ; സംഭവം മലപ്പുറത്ത്

17 plus one students TC missing from website
17 plus one students TC missing from website
വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് വെബ്സൈറ്റിൽ നിന്ന് കാണാതായാതായി പരാതി. മലപ്പുറം തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്.

മലപ്പുറം: വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് വെബ്സൈറ്റിൽ നിന്ന് കാണാതായാതായി പരാതി. മലപ്പുറം തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്. 

hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. സ്‌കൂൾ പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായതായാണ് വിവരം.

അതേസമയം ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാൾ ഗോപിയുടെ പരാതിയിൽ  കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.