മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

arrest

മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പോക്‌സോ കോടതി നാളെ വിധി പറയും. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തെളിവുകളെല്ലാം എതിരായത് കൊണ്ടാണ് പ്രതി ഒളിവില്‍ പോയതെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷനും ജാമ്യാപേക്ഷയെ എതിര്‍ത്തു.

ഇക്കഴിഞ്ഞ ഡിസംബര്‍ 29 നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ മാവൂര്‍ പഞ്ചായത്ത് അംഗം ലൈംഗിക പീഡനത്തിനിരയാക്കിയത്. ആംബുലന്‍സിലും കാറിലും പീഡനം നടന്നുവെന്നായിരുന്നാണ് മൊഴി. പൊലീസ് കേസ് എടുത്തതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണന്‍ ഒളിവില്‍ പോയി

Share this story