തൃപ്പൂണിത്തുറയില്‍ 15 കാരന്റെ ആത്മഹത്യ ; സഹപാഠികളുടേയും സ്കൂള്‍ അധികൃതരുടേയും മൊഴിയെടുക്കാന്‍ പൊലീസ്


സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന് ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ്. സഹപാഠികളില്‍ നിന്നും ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതരില്‍ നിന്നും വിശദമായി മൊഴിയെടുക്കും. ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ മുകളില്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
സ്കൂളിലെ സഹപാഠികളുടെ റാഗിങ്ങനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. സ്കൂളില്‍ മകന് ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടി കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ചില വിദ്യാര്‍ത്ഥികളില്‍ മകന് നിന്ന് ക്രൂരമായ റാഗിങ്ങിന് വിധേയനായെന്നും കുടുംബം ആരോപിക്കുന്നു. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന് രചന ദമ്പതികളുടെ മകന് മിഹിറാണ് ഫ്ലാറ്റിലെ 26-ാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്.
Tags

ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും,മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചന : പി വി അൻവർ
തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും . മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്.സിപിഎം