കോഴിക്കോട്ട് പതിനഞ്ചുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

123

കോഴിക്കോട്: എകരൂരിൽ പുസ്തകം എടുത്തുവരാം എന്നുപറഞ്ഞ് വീട്ടിൽപോയ പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി .എകരൂർ തെങ്ങിനി കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്.

ഇന്ന് രാവിലെ അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയും അമ്മയും അച്ഛമ്മയുടെ വീട്ടിൽ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിർത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി. അച്ഛമ്മയോട് ഒരു പുസ്തകം വീട്ടിൽ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞാണ് പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടിലേക്ക് തിരികെ പോയത്.

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അർച്ചനയുടെ മൃതദേഹം മുറിയിൽ നിന്ന് കണ്ടെത്തിയത്.

Share this story