മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സര്‍വ്വീസ്; കെഎസ്ആര്‍ടിസി ഫീഡര്‍ സര്‍വ്വീസിന് തുടക്കമിട്ടു

google news
feeder bus

കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ക്ക് പുറമേ ഇനി കെഎസ്ആര്‍ടിസി മെട്രോ ഫീഡര്‍ സര്‍വ്വീസ്. പ്രധാന സ്ഥലങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുളള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി മെട്രോ ഫീഡര്‍ സര്‍വ്വീസിന് തുടക്കമിട്ടത്. മഹാരാജാസ് മെട്രോ സ്റ്റേഷന്‍, എംജി മെട്രോ സ്റ്റേഷന്‍, ടാണ്‍ ഹാള്‍ സ്റ്റേഷന്‍, കലൂര്‍ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കാണ് ഫീഡര്‍ ബസ് സൗകര്യം ലഭിക്കുക.മേനക, ഹൈക്കോര്‍ട്ട്, നേവല്‍ ബേസ്, ഷിപ്പ് യാര്‍ഡ്, ബോട്ട് ജെട്ടി, കലൂര്‍ എന്നീ പ്രധാന സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസ്. രാവിലെ 6.30 മുതല്‍ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് തോപ്പുംപടി ഭാഗത്തേക്കും ബാനര്‍ജി റോഡ് ഭാഗത്തേക്കും സര്‍വ്വീസ് നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡര്‍ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളില്‍ സര്‍വ്വീസ് നടത്തുന്നത്. അര മണിക്കൂര്‍ ഇടവിട്ട് ആലുവ സ്റ്റേഷനില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പറവൂരില്‍ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ വഴിയും, പെരുമ്പാവൂരില്‍ നിന്ന് ആലുവ സ്റ്റേഷന്‍ വഴിയും അങ്കമാലിയില്‍ നിന്ന് ആലുവ മെട്രോ സ്റ്റേഷന്‍ വഴിയും ഇന്‍ഫോപാര്‍ക്കിലേക്ക് ഫീഡര്‍ ബസ് സൗകര്യമുണ്ട്.

Tags