തിരുവനന്തപുരത്ത് ശ്രീചിത്ര പുവർ ഹോമിൽ 14 വയസുകാരന് ക്രൂരമർദ്ദനം
sreechithra

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശ്രീചിത്ര പുവർ ഹോമിൽ കുട്ടിക്ക് ക്രൂരമർദ്ദനം. സഹപാഠികളായ അഞ്ച് കുട്ടികള്‍ ചേർന്നാണ് ആര്യനാട് സ്വദേശിയായ 14 വയസുകാരനെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ശ്രീചിത്ര പുവർ ഹോമിൽ ഈ മാസം 6 ന് ഓണാഘോഷങ്ങൾക്ക് ശേഷമാണ് അഞ്ച് പേർ ചേർന്ന് ആര്യനാട് സ്വദേശിയായ കുട്ടിയെ മർദ്ദിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാട് കണ്ട അമ്മ ശ്രീ ചിത്ര പുവർ ഹോം സൂപ്രണ്ടിനെ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീ ചിത്ര പുവർ ഹോമിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.

Share this story