തിരുവല്ല നിരണത്ത് 12000 താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

google news
pakshipani

തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ലയിലെ നിരണത്ത് പതിനൊന്നാം വാർഡിൽ 12000 താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണം ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഡക്ക് ഫാമിൽ ആണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി ആദ്യമായി സ്ഥിരീകരിച്ചത്. 

ഫാമിലെ 4,000 ത്തോളം താറാവുകളെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊന്നൊടുക്കിയിരുന്നു. ആറാം വാർഡിൽ ഉൾപ്പെടുന്ന 5 വീടുകളിലെ താറാവുകളെയും വളർത്തു കോഴികളെയും ഇന്ന് കൊന്നൊടുക്കിയിരുന്നു.

pakshipani 1

ഇതിന് പിന്നാലെയാണ് പതിനൊന്നാം വാർഡിലും താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. നാളെയും മറ്റന്നാളുമായി പതിനൊന്നാം വാർഡിലെ രോഗം സ്ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ നടക്കുമെന്ന് വാർഡ് മെമ്പർ ലല്ലു കാട്ടിൽ പറഞ്ഞു.