12-കാരനെ 10-ാം ക്ലാസ് വിദ്യാർഥികൾ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
police jeep

തിരുവല്ല: സ്‌കൂൾ ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികൾ ഏഴാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 10-ാം ക്ലാസ് വിദ്യാർഥികളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്ന് കുട്ടി പോലീസിൽ മൊഴി നൽകി. എല്ലാവരും ഹോസ്റ്റലിലെ താമസക്കാരാണ്.

ഓണാവധിക്ക്‌ വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സ്‌കൂൾ തുറക്കുമ്പോൾ തിരിച്ച് ഹോസ്റ്റലിലേക്ക് അയയ്ക്കരുതെന്ന് വിദ്യാർഥി അമ്മയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ദേഹത്ത് അസ്വാഭാവികമായ പാടുകളും മറ്റും രക്ഷിതാക്കൾ കാണുകയും ചെയ്തു.

അമ്മയുടെ അനുജത്തിയോടാണ് പീഡനവിവരം വിദ്യാർഥി പറയുന്നത്. ബുധനാഴ്ച തിരുവല്ല ഡിവൈ.എസ്.പി.ക്ക് പരാതി നൽകി. പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടുവാങ്ങി തുടർനടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പൻ പറഞ്ഞു.

Share this story