പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി

10th class student is missing in Thrithala Palakkad
10th class student is missing in Thrithala Palakkad

വിദ്യാർഥിയെ കണ്ടു കിട്ടുന്നവർ 7994987376, 9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടണം.

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. വ്യാഴാഴ്ച മുതലാണ് മിഥിലാജിനെ കാണാതായത്. 

രാവിലെ ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. 

അതേസമയം വിദ്യാർഥിയെ കണ്ടു കിട്ടുന്നവർ 7994987376, 9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടണം.