ഭാര്യ ദിവസവും കുളിക്കില്ല, വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയില്‍
Sep 26, 2021, 12:20 IST
ലഖ്നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താല്‍ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍. ഭാര്യയോട് കുളിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അവര്‍ അനുസരിക്കുന്നില്ലെന്നും ഇതേച്ചൊല്ലി ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്നും തന്റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചന്ദൗസ് ഗ്രാമത്തില്‍നിന്നുളള യുവാവ് രണ്ടുവര്‍ഷം മുന്‍പാണ് ഖ്വാര്‍സി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.
The post ഭാര്യ ദിവസവും കുളിക്കില്ല, വിവാഹ മോചനം തേടി ഭര്‍ത്താവ് കോടതിയില്‍ first appeared on Keralaonlinenews.