രാജ്യസഭയില്‍ നിന്ന് രാജിവെച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ്; ബിജെപിയ്ക്ക് സഹായമാകുമോ ?
Sep 25, 2024, 07:02 IST
രാജ്യസഭയില്‍ നിന്നും രാജിവെച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി ആര്‍ കൃഷ്ണയ്യ. മൂന്നാമത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയാണ് രാജ്യസഭയില്‍ നിന്നും രാജി പ്രഖ്യാപിക്കുന്നത്.
പിന്നാക്ക വിഭാഗ നേതാവായ ആര്‍ കൃഷ്ണയ്യ കൂടി രാജിവെച്ചതോടെ വെട്ടിലായിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി.
ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്ക് ഒരു എംപി പോലുമില്ലാതിരുന്ന സമയത്ത് രാജ്യസഭയില്‍ 11 അംഗങ്ങളായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. തുടര്‍ച്ചയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭയില്‍ നിന്നും രാജിവെക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇത് ബിജെപി രാജ്യസഭയിലേക്ക് പ്രവേശിക്കുന്നതിന് വഴിവെച്ചേക്കുമെന്നുമാണ് നിരീക്ഷണം.