യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വൈറലാകാൻ യൂട്യൂബറുടെ വാക്കുകേട്ട് പുലിനഖ മാലയുടെ കഥ, പിന്നാലെ വീട്ടിൽ നിന്ന് മാൻ കൊമ്പ് കണ്ടെടുത്തു ; അറസ്റ്റിലായി തമിഴ്നാട് വ്യവസായി

The story of the YouTuber's word of mouth necklace went viral on YouTube and Instagram, after which a deer antler was found in his house; Tamilnadu businessman arrested
The story of the YouTuber's word of mouth necklace went viral on YouTube and Instagram, after which a deer antler was found in his house; Tamilnadu businessman arrested

കോയമ്പത്തൂർ: യൂട്യുബിലും ഇൻസ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യൂട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ദിവസങ്ങൾക്കു മുൻപ് കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു.

വീഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല ബാലകൃഷ്ണൻ വീഡിയോയിൽ പ്രദർശിപ്പിച്ചത്. വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശിൽനിന്നു വിലയ്ക്കു വാങ്ങിയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ വീരന്മാരുടെ പാരമ്പര്യത്തിൽ നിന്ന് വന്നതാണെന്നും എംജിആർ ചിത്രങ്ങൾ നിർമിച്ചു പ്രശസ്തനായ സാന്റോ ചിന്നപ്പ തേവരുടെ ബന്ധുവാണെന്നും മറ്റും വ്യവസായി അവകാശപ്പെട്ടു.

വീഡിയോ വൈറലായതോടെ കോയമ്പത്തൂർ വനം വകുപ്പ് അധികൃതർ ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തുകയും മാൻകൊമ്പുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പ്രതി പുലിനഖമെന്ന് അവകാശപ്പെട്ടിരുന്ന ആഭരണം അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷന് (എഐഡബ്ല്യുസി) അയച്ച് ഫലം ലഭിക്കുന്നതിന് അനുസരിച്ച് കുറ്റപത്രം സമർപ്പിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Tags