കയ്യിൽ അമ്പും വില്ലും, യോഗി ആദിത്യനാഥിന് ക്ഷേത്രം നിർമിച്ച് ആരാധകൻ
yogi
രാവിലെയും വൈകിട്ടും പൂജയും പിന്നാലെ പ്രസാദ വിതരണവും ക്ഷേത്രത്തിലുണ്ട്. പ്രദേശവാസിയായ  പ്രഭാകർ മൗര്യയെന്ന ആളാണ് യുപി മുഖ്യമന്ത്രിക്കായി ക്ഷേത്രം നിർമിച്ചത്.

ലക്ക്നൌ: യോഗി ആദിത്യനാഥിനായി യുപിയില്‍ ക്ഷേത്രം നിര്‍മിച്ച് ആരാധകൻ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി അയോധ്യയിലെ ഭരത്കുണ്ഡിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തിയ യുപി മുഖ്യമന്ത്രിയെ ശ്രീരാമന്‍റെ അവതാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

 രാവിലെയും വൈകിട്ടും പൂജയും പിന്നാലെ പ്രസാദ വിതരണവും ക്ഷേത്രത്തിലുണ്ട്. പ്രദേശവാസിയായ  പ്രഭാകർ മൗര്യയെന്ന ആളാണ് യുപി മുഖ്യമന്ത്രിക്കായി ക്ഷേത്രം നിർമിച്ചത്.

 അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നയാളെ ആരാധിക്കുമെന്ന് 2015 ല്‍ എടുത്ത ശപഥത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചതെന്ന് പ്രഭാകര്‍ മൗര്യ പറയുന്നു.

അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗിയുടെ പ്രതിമയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമിച്ച ക്ഷേത്രത്തിനകത്ത് പ്രഭാകർ ദീപാരാധന നടത്തുന്നതും പ്രസാദ വിതരണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രം നിര്‍മിക്കാൻ എട്ടര ലക്ഷം രൂപ ചെലവ് വന്നു.

 യോഗിയുടെ ശില്‍പം രാജസ്ഥാനില്‍  നിര്‍മിച്ച് ക്ഷേത്രത്തില്‍ സ്ഥാപിക്കുകയായിരുന്നു.  യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിന് മുന്നിൽ ശ്രീരാമന് ചെയ്യുന്നതുപോലെ താൻ ദിവസവും സ്തുതിഗീതങ്ങൾ പാരായണം ചെയ്യാറുണ്ടെന്ന് മൗര്യ പറഞ്ഞു.

Share this story