ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് സീതാറാം യെച്ചൂരി
yechoori
കണ്ണൂര്‍ സര്‍വകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങള്‍, ഇര്‍ഫാന്‍ ഹബീബിനെതിരായ ആരോപണം എന്നിവയടക്കം ഗവര്‍ണര്‍ പുറത്തുവിട്ടതോടെയാണ് പുതിയ വാഗ്വാദങ്ങള്‍.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് യെച്ചൂരി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങള്‍, ഇര്‍ഫാന്‍ ഹബീബിനെതിരായ ആരോപണം എന്നിവയടക്കം ഗവര്‍ണര്‍ പുറത്തുവിട്ടതോടെയാണ് പുതിയ വാഗ്വാദങ്ങള്‍.

ചാന്‍സിലര്‍ പദവി ഒഴിയാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി.സിയുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ തന്നില്‍ സമ്മര്‍ദ്ദമുണ്ടായെന്നുമാണ് ഗവര്‍ണറുടെ ആരോപണം.

Share this story