ബാങ്കിനുള്ളിൽ ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മർദ്ദമെന്ന് സഹപ്രവർത്തകർ

death
death

ലഖ്നൗ:യുപിയിൽ ജോലിക്കിടെ ബാങ്ക് ജീവനക്കാരി മരിച്ചു. വിഭൂതി​ഖണ്ഡിലെ എച്ച്.ഡി.എഫ്.സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമ(45) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.പുണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണം അമിതമായ ജോലിസമ്മർദത്തെ തുടർന്നാണെന്ന ആരോപണം നിലനിൽക്കെയാണ് സദാ ഫാത്തിമയുടെ മരണം .

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചെന്നും റിപ്പോർട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിഭൂതി​ഖണ്ഡ് എ.സി.പി രാധാരമൺ സിങ് പറഞ്ഞു. സദയ്ക്ക് ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി സഹപ്രവർത്തകരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

Tags