പ്രണയാഭ്യർത്ഥന നിരസിച്ച 20കാരിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു

google news
crime
തുടർന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിലാണ്.

ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിലെ വീരാപൂർ ഓനിയില്‍ പ്രണയാഭ്യർത്ഥന നിരസിച്ച ദേഷ്യത്തിൽ 20കാരിയെ യുവാവ് കുത്തിക്കൊന്നു.അഞ്ജലി അംബിഗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.പുലർച്ചെ പെൺകുട്ടി വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു ക്രൂര ആക്രമണം.

പ്രദേശത്തെ ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് എന്നയാളാണ് പ്രതി. പുലർച്ചെ യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വാതിലിൽ മുട്ടി. വാതിൽ തുറന്നത് അഞ്ജലിയുടെ സഹോദരിയായിരുന്നു. ഇവരെ തള്ളിമാറ്റി അകത്തുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലിയുടെ വയറ്റിലും കഴുത്തിലുംകുത്തി. തുടർന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിലാണ്.

Tags