യുവതിയെ വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ശേഷം തടാകത്തിലെറിഞ്ഞ സംഭവം ; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകാതെ പൊലീസ്
പ്രതി കുറ്റസമ്മതം നടത്തിയയുടന്‍ പൊലീസ് തടാകത്തില്‍ പരിശോധന നടത്തിയിരുന്നു
ഭാര്യയെ മുന്‍ സൈനികനായ ഭര്‍ത്താവ് കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ശേഷം തടാകത്തിലെറിഞ്ഞ സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. പ്രതി കുറ്റസമ്മതം നടത്തിയയുടന്‍ പൊലീസ് തടാകത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ മൃതദേഹ അവശിഷ്ടം നിര്‍ണായക തെളിവായതിനാല്‍ വീണ്ടെടുക്കാനുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.
ധാരാളം മത്സ്യങ്ങളുള്ള തടാകമായതിനാല്‍ മുഴുവന്‍ അവശിഷ്ടങ്ങളും കിട്ടാനുള്ള സാധ്യത കുറവാണെന്ന അനുമാനത്തിലാണ് പൊലീസ്. സാങ്കേതികവും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും തങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി എന്നയാളാണ് ഭാര്യയായ വെങ്കട മാധവിയെ വെട്ടിക്കൊലപ്പെടുത്തി ശരീരഭാ?ഗങ്ങള്‍ വേവിച്ച് ശേഷം തടകത്തില്‍ എറിഞ്ഞത്. ജില്ലേല?ഗുഡ തടാകത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തളളിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു ഗുരുമൂര്‍ത്തി. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവര്‍ക്കിടയില്‍ കലഹങ്ങളും പതിവായിരുന്നു.കാണാനില്ലെന്ന് പരാതി നല്‍കിയ ഭര്‍ത്താവ് ഒടുവില്‍ കുടുങ്ങുകയായിരുന്നു.