അത്താഴത്തിന് ഒരു മുട്ട അധികംവേണമെന്ന് ഭർത്താവ്; ഒടുവിൽ തർക്കം; യുവതി ജീവനൊടുക്കി

google news
death

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ടയെച്ചൊല്ലി ഭർത്താവുമായി വഴക്കിട്ട യുവതി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍കുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം.

പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരായ പൂജയും അനില്‍കുമാറും രണ്ടുമക്കള്‍ക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇരുവരും നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നു. 

കഴിഞ്ഞദിവസം അത്താഴസമയത്ത് അനില്‍കുമാര്‍ കുടുംബനാഥനായതിനാല്‍ ഒരു മുട്ട അധികംവേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നുപറഞ്ഞ് അനില്‍കുമാര്‍ പൂജയെ വഴക്കുപറയുകയും ചെയ്തു. ഇതിനു പിന്നാലെ അനില്‍കുമാറും കുട്ടികളും ഉറങ്ങുന്നതിനിടെ പൂജ കെട്ടിടത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
 

Tags