മന്ത്രവാദം; യുവതിയെ മനുഷ്യ അസ്ഥി പൊടിച്ച് കഴിപ്പിച്ചു, ഭര്‍ത്താവടക്കം ഏഴുപേര്‍ അറസ്റ്റില്‍

arrest

മഹാരാഷ്ട്രയിലെ പൂനെയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മനുഷ്യ അസ്ഥിയുടെ പൊടി കഴിപ്പിച്ചു എന്ന് പരാതി. ഗര്‍ഭം ധരിക്കുന്നതിന് വേണ്ടിയുളള ദുര്‍മന്ത്രവാദ ആചാരത്തിന്റെ ഭാഗമായാണ് യുവതിയെ മനുഷ്യ അസ്ഥി പൊടിച്ചത് കഴിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

28 കാരിയായ യുവതി ബുധനാഴ്ചയാണ് സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിക്കാരി 2019ലാണ് വിവാഹിതയായത്. യുവതി കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്. പ്രതികള്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രതികള്‍ റിവോള്‍വര്‍ ചൂണ്ടിയാണ് യുവതിയെ മനുഷ്യ അസ്ഥികളുടെ പൊടി കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് പലതവണയും ഇത്തരത്തില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 2022 മേയില്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'28 കാരിയായ യുവതി 2019ല്‍ വിവാഹിതയായെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. അതിനാല്‍ യുവതിയുടെ ഭര്‍ത്താവും മറ്റ് പ്രതികളും അമാവാസി ദിവസത്തില്‍ മന്ത്രവാദ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. പൊടിച്ച അസ്ഥി കലക്കിയ വെള്ളം തന്നെ കുടിക്കാന്‍ പ്രേരിപ്പിച്ചതായി യുവതി ആരോപിച്ചിട്ടുണ്ട്. ഒരു പ്രത്യേക വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഭര്‍ത്താവ് സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്,'

Share this story