ഒരു തമിഴന്‍ രാജ്യം ഭരിക്കുന്ന ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ,അതിനായി കാത്തിരിക്കുന്നു'; കമല്‍ ഹാസന്‍

kamal hasan

'ഇന്ത്യന്‍ 2'ന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചാണ് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നത്. സംവിധായകന്‍ ശങ്കര്‍, അനിരുദ്ധ് രവിചന്ദര്‍, രകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, ചിമ്പു, ലോകേഷ് കനകരാജ്, നെല്‍സണ്‍ ദിലീപ് കുമാര്‍, ബോബി സിംഹ, ബ്രഹ്മാണ്ഡം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കമല്‍ ഹാസന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.
ഞാന്‍ ഒരു തമിഴനാണ്, ഒരു ഇന്ത്യനുമാണ്. അതാണ് എന്റെ വ്യക്തിത്വം, നിങ്ങളുടെയും. അതാണ് ഇന്ത്യന്‍ സീക്വലിന്റെ ഉള്ളടക്കം തന്നെ. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് ആശയമാണ്. ബ്രിട്ടീഷുകാര്‍ തിരികെ പോകുമ്പോള്‍ ചെന്നു കയറാന്‍ ഒരു വീടുണ്ടായിരുന്നു. ഇന്ന് അത് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ എവിടെ പോകുമെന്ന കാര്യത്തിലാണ് എന്റെ അത്ഭുതം.
ഇന്ത്യ സ്വയം കൈവരിച്ച ഐക്യം കാത്തു സൂക്ഷിക്കുമ്പോള്‍ എന്നെങ്കിലും ഒരു തമിഴന്‍ രാജ്യം ഭരിക്കുന്നത് കാണാമെന്നതാണ് തന്റെ സ്വപ്നമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'യാത്തും ഊരേ, യാവരും കേളിര്‍' (എല്ലാ നഗരവും നിങ്ങളുടെ നഗരമാണ്; എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ്) നമ്മുടെ സംസ്ഥാനത്ത് വന്നവര്‍ക്ക് ജീവന്‍ നല്‍കുന്നതിലാണ് നമ്മള്‍ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരു തമിഴന്‍ രാജ്യം ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ? ഇത് എന്റെ രാജ്യമാണ്, അതിനുള്ളിലെ ഐക്യം നമ്മള്‍ സംരക്ഷിക്കണം, അദ്ദേഹം പറഞ്ഞു.

Tags