മഹാരാഷ്ട്ര ആര് ഭരിക്കും, ഇന്ന് തീരുമാനം

maharashtra election
maharashtra election

ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. 

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഹായുതി സഖ്യത്തില്‍ മുഖ്യമന്ത്രി ആരെന്ന സസ്‌പെന്‍സ് തുടരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും മഹായുതി സഖ്യനേതാക്കളായ ദേവേന്ദ്ര ഫട്‌നാവിസ്, ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന ഏകാനാഥ് ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തിലെ അവസാന വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാകും. ഫഡ്നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ഏകദേശം തീരുമാനമായിട്ടുണ്ടെങ്കിലും മോദിയുമായുള്ള സഖ്യകക്ഷി നേതാക്കളുടെ ഡല്‍ഹി ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

Tags