ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷന്‍ ആരാകും?

google news
jp nadda

ജെ പി നദ്ദ കേന്ദ്ര മന്ത്രിയായതോടെ ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ച സജീവമാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിച്ചാകും പുതിയ അധ്യക്ഷനെ നിശ്ചയിക്കുക. ബിജെപി അധ്യക്ഷസ്ഥാനത്ത് ജെ പി നദ്ദയുടെ കാലാവധി 2023 ജനുവരിയില്‍ അവസാനിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് 2024 ജൂണ്‍ വരെ നീട്ടി നല്‍കുകയായിരുന്നു.

പുതിയ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായ ജെ പി നദ്ദയ്ക്ക് സംഘടനാ തലത്തില്‍ പിന്‍ഗാമി ആരെന്ന ചര്‍ച്ചകള്‍ സജീവമാണ്. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, സിആര്‍ പാട്ടീല്‍, ഭൂപേ ന്ദര്‍ യാദവ് തുടങ്ങിയ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഈ നാലു മുതിര്‍ന്ന നേതാക്കളും, കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ അധ്യക്ഷ സ്ഥനത്തേക്കുള്ള സാധ്യത മങ്ങി.

Tags