‘വഖഫ് ബില്ലിലൂടെ മുസ്ലീം വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യം’ ; രാഹുൽ ഗാന്ധി

rahul gandhi 1
rahul gandhi 1

ഡൽഹി: വഖഫ് ബിൽ മുസ്ലീംങ്ങളെ പാർശ്വവൽക്കരിക്കാനുള്ള ആയുധമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുസ്ലീം വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യം. ആർഎസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് ഭരണഘടനയ്ക്കെതിരായി നടത്തുന്ന ആക്രമണം മുസ്ലീംങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യംവെയ്ക്കുന്നതിനുള്ള ഒരു മാതൃക കൂടി ഇത് സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആശയത്തെയും മതസ്വാതന്ത്ര്യത്തെയും ആക്രമിക്കുന്ന ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

Tags

News Hub