‘വഖഫ് ബില്ല് മുസ്ലീം-ന്യൂനപക്ഷ വിരുദ്ധമാണ് ‘: ഹൈബി ഈഡൻ

hibi
hibi

ഡൽഹി: വഖഫ് ബില്ല് മുസ്ലീം-ന്യൂനപക്ഷ വിരുദ്ധമാണെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ. മുനമ്പം വിഷയം ബിജെപിക്ക് രാഷ്ട്രീയമായിരിക്കാമെന്നും എന്നാൽ തനിക്ക് വ്യക്തിപരമായ പ്രശ്നമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ബിജെപി ചർച്ച് ബില്ലായിരിക്കും കൊണ്ടുവരിക. വഖഫ് ബില്ലിലെ ഏത് വ്യവസ്ഥ പ്രകാരമാണ് മുനമ്പം പ്രശ്നത്തിന് പരിഹാരമാവുകയെന്നും ഹൈബി ഈഡൻ ചോദിച്ചു. അതിലൂടെ ക്രിസ്ത്യൻ സ്വത്തുക്കളിലും കൈകടത്തുമെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

വഖഫ് ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുണ്ടായിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ലോക്‌സഭയിൽ വഖഫ് ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്നും വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags

News Hub