ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

voting

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉള്‍പ്പെടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 

ഉത്തര്‍പ്രദേശ്(13), പഞ്ചാബ് (13), ബംഗാള്‍ (9), ഒഡീഷ(6), ഹിമാചല്‍ പ്രദേശ് (4), ജാര്‍ഖണ്ഡ്(3), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. പ്രധാനമന്ത്രി അടക്കം 904 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 10 കോടി വോട്ടര്‍മാരാണ് ഏഴാംഘട്ടത്തില്‍ വിധി എഴുതുന്നത്.

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും എന്ന ആശങ്കയിലാണ് പാര്‍ട്ടികള്‍

Tags