വോട്ടര്‍ ഐ.ഡി.യും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
voteridaadhaar

വോട്ടര്‍ ഐ.ഡി.യും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍നിന്ന് ശനിയാഴ്ച വിരമിച്ച സുശീല്‍ ചന്ദ്ര പറഞ്ഞു.വോട്ടര്‍ ഐ.ഡി.യും ആധാറും ബന്ധിപ്പിക്കുന്നതിന്റെ കരടുനിര്‍ദേശങ്ങള്‍ ഇതിനകം കമ്മിഷന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

വൈകാതെ, ഇതിനു നിയമമന്ത്രാലയത്തിന്റെ അംഗീകാരംലഭിക്കുമെന്നാണ് കരുതുന്നത്. ഇവരണ്ടും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല. എന്നാല്‍, ആധാര്‍നമ്ബര്‍ നല്‍കാതിരിക്കുന്നതിന് വോട്ടര്‍മാര്‍ കാരണംബോധിപ്പിക്കേണ്ടി വരും.

ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പുകള്‍ തടഞ്ഞ് വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷനെ സഹായിക്കും. വോട്ടര്‍മാരെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കുമ്പോള്‍ കൂടുതല്‍സേവനങ്ങള്‍ നല്‍കാനാകും. തിരഞ്ഞെടുപ്പ്‌ തീയതികളെക്കുറിച്ചും പോളിങ്ബൂത്തുകളെക്കുറിച്ചും വോട്ടര്‍മാരെ ഫോണില്‍ അറിയിക്കാനാകുമെന്നും സുശീല്‍ചന്ദ്ര പറഞ്ഞു.

Share this story