പതിവ് തെറ്റിക്കാതെ മലയാളികള്‍: വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന
bevoco

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. വിഷുവിന്റെ തലേന്ന് (ഏപ്രില്‍ 14) കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന ശാലയിലൂടെ 14.01 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2020ലെ 9.82 കോടി രൂപയുടെ വില്‍പ്പനയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
കൊയിലാണ്ടിയിലെ മദ്യ വില്‍പ്പന ശാലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 80.3 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് 78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂര്‍ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂര്‍ 60.85 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.


കഴിഞ്ഞ ക്രിസ്മസിനും ബെവ്‌കോ റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചിരുന്നു. 73 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ വിറ്റഴിച്ചത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 65 കോടി രൂപയുടെ മദ്യവും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴി എട്ട് കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

Share this story