കര്‍ഷകര്‍ക്കെതിരായ അക്രമങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ ഓര്‍മ വേണം': ബിജെപിക്കെതിരെ നിലപാട് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍

google news
farmer

പഞ്ചാബില്‍ വോട്ടെടുപ്പ് ദിനത്തിലും ബിജെപിക്ക് എതിരെ നിലപാട് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് എതിരെ നടത്തിയ അക്രമങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. 10 വര്‍ഷമായി നാഗ്പൂരില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ ആണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പാന്തര്‍ പറഞ്ഞു.  

കോര്‍പ്പറ്റ് വല്‍ക്കരണത്തെ തോല്‍പ്പിക്കണം. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലൂടെ കര്‍ഷകരെ ദ്രോഹിച്ചു. സമരം ചെയ്യുന്ന കര്‍ഷകരെ ദില്ലിയിലേക്ക് പോകാന്‍ വിട്ടില്ല. യുവ കര്‍ഷകന്‍ ശുഭകരണ്‍ സിംഗിനെ സമരത്തിനിടെ വെടിവച്ചു കൊന്നെന്നും  കര്‍ഷക സംഘടനകള്‍ ഓര്‍മിപ്പിച്ചു. 

Tags