'വില്ലേജ് കുക്കിങ്ങ്' യൂട്യൂബ് ചാനലിലെ പെരിയതമ്പി ആശുപത്രിയില്‍

google news
cooking

തമിഴ് യൂട്യൂബ് ചാനലായ 'വില്ലേജ് കുക്കിങ്ങ്' ചാനലിലെ പ്രധാനിയായ എം പെരിയതമ്പി ആശുപത്രിയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പെരിയതമ്പിയുടെ കൊച്ചുമകന്‍ സുബ്രമണ്യന്‍ തന്നെയാണ് അറിയിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുത്തച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇപ്പോള്‍ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി എന്നും പെരിയതമ്പിയുടെ കൊച്ചുമകന്‍ ട്വീറ്റ് ചെയ്തതു. തമിഴ് സംസ്‌കാരത്തെയും പരമ്പരാഗത തമിഴ് രുചികളെയും കോര്‍ത്തിണക്കിയാണ് വില്ലേജ് കുക്കിങ്ങ് യൂട്യൂബ് ചാനല്‍ എല്ലാവരുടെയും മനസ്സ് കീഴടക്കിയത്. പറമ്പുകളിലും തോട്ടങ്ങളിലുമാണ് പലപ്പോഴും ഇവര്‍ പാചകം ചെയ്യാറുള്ളതും വീഡിയോ ഷൂട്ട് ചെയ്യാറുള്ളതും.

പെരിയതമ്പി തന്നെയാണ് വീഡിയോയിലെ ഏറ്റവും പ്രധാനിയും. പെരിയതമ്പിയുടെ കൊച്ചുമകന്‍ സുബ്രമണ്യന്‍, വി അയ്യമാര്‍, മുത്തുമാണിക്യം, വി മുരുകേഷന്‍, ജി തമില്‍സെല്‍വന്‍ എന്നിവരാണ് മറ്റു പാചകക്കാര്‍. സുബ്രമണ്യന്‍ തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതും. ബ്രസീല്‍, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്ന് ഇവരുടെ ഭക്ഷണങ്ങള്‍ക്കും രുചി വൈവിധ്യങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. 2021ലെ തമിഴ്‌നാട് നിയസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്‌നാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി വില്ലേജ് കുക്കിങ്ങ് ടീമിനൊപ്പം പാചകം ചെയ്യുന്ന വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

Tags