നി​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണ് വി​ക്രം ഗൗ​ഡ​യെ കൊ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത് ? പൊ​ലീ​സി​നെ അ​നു​മോ​ദി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത് : മാധ്യമങ്ങളോട് സി​ദ്ധ​രാ​മ​യ്യ

Siddaramaiah
Siddaramaiah

ബം​ഗ​ളൂ​രു: ആ​യു​ധം താ​ഴെ​യി​ട്ട് മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​രാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​വും സേ​ന​യു​ടെ ആ​വ​ശ്യ​വും നി​രാ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ക്സ​ൽ നേ​താ​വ് വി​ക്രം ഗൗ​ഡ​യെ പൊ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നി​ങ്ങ​ൾ (മാ​ധ്യ​മ​ങ്ങ​ൾ) എ​ന്തു​കൊ​ണ്ടാ​ണ് വി​ക്രം ഗൗ​ഡ​യെ കൊ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്? പൊ​ലീ​സി​നെ അ​നു​മോ​ദി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്.

നി​ങ്ങ​ൾ ആ​രാ​യു​ന്ന കാ​ര്യം സ​ർ​ക്കാ​റി​ന്റെ മു​ന്നി​ലി​ല്ല. ന​ക്സ​ലു​ക​ൾ കീ​ഴ​ട​ങ്ങി​യാ​ൽ മു​ഖ്യ​ധാ​ര​യി​ൽ ജീ​വി​ക്കാ​ൻ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്.

വി​ക്രം ഗൗ​ഡ കീ​ഴ​ട​ങ്ങി​യി​ല്ല. കേ​ര​ള സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ​യാ​ണ് റി​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ഞ​ങ്ങ​ളു​ടെ ഗ​വ​ൺ​മെ​ന്റ് അ​ഞ്ചു ല​ക്ഷം രൂ​പ​യേ പ്ര​ഖ്യാ​പി​ച്ചു​ള്ളൂ​വെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Tags