ബോക്‌സിംഗ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

google news
Vijender Singh

ബോക്‌സിംഗ് താരവും കോൺഗ്രസ് പ്രവർത്തകനുമായ വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്‌.

2019ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദർ സിങ് മത്സരിച്ചിരുന്നു. മഥുരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനിരിക്കെയാണ് വിജേന്ദർ കോൺഗ്രസ് വിടുന്നത്. നിലവിൽ മഥുരയിൽ ഹേമാ മാലിനിയാണ് എംപി. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ് വിജേന്ദർ സിംഗ്.