തെലങ്കാനയില്‍ സ്റ്റിച്ച് തുന്നി മരുന്ന് വെക്കുന്നത് ഡോക്ടര്‍ക്ക് പകരം സെക്യൂരിറ്റി ജീവനക്കാരന്‍

video telangana government hospital

ഹൈദരബാദ് : തെലങ്കാനയിലെ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് പകരം ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സ്റ്റിച്ച് തുന്നി മരുന്ന് വെച്ചത്. തെലങ്കാനയിലെ പട്ടന്‍ചെരു സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്നും പക്ഷേ അദ്ദേഹം, മറ്റ് തിരക്കുകളിലായതിനാലാണ് താന്‍ മുറിവ് തുന്നി മരുന്നുവെക്കുന്നതെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ വീഴ്ചയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ആരോഗ്യവകുപ്പ്  അന്വേഷണം പ്രഖ്യാപിച്ചു.
 

Share this story