'ഭഗവാൻ രാമന് താൻ ഉയർന്ന ബഹുമാനമാണ് എപ്പോഴും നൽകുന്നത്' ; ഉ​വൈസി

owaisi

ന്യൂഡൽഹി : ഭഗവാൻ രാമന് താൻ ഉയർന്ന ബഹുമാനമാണ് എപ്പോഴും നൽകുന്നതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദീൻ ഉവൈസി. എന്നാൽ, ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ താൻ ശക്തമായി വെറുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ ഭഗവാൻ രാമന് വലിയ ബഹുമാനം നൽകുന്നുണ്ട്. എന്നാൽ, ഗോഡ്സെയെ വെറുക്കുകയും ചെയ്യും. ഗോഡ്സെ കൊലപ്പെടുത്തിയ ഗാന്ധി അവസാനമായി പറഞ്ഞത് ഹേ റാം എന്ന വാക്കുകളായിരുന്നുവെന്നും ഉവൈസി പറഞ്ഞു.

ഇന്ന് ഇന്ത്യയിലെ 17 കോടി മുസ്‍ലിംകൾക്ക് അവർ അന്യവൽക്കരിക്കപ്പെട്ടതായി തോന്നുന്നു. രാജ്യത്തിന് മോദിയുടെ ആവശ്യമില്ല. രാജ്യത്തെ മൊത്തമായും ഈ സർക്കാർ പ്രതിനിധീകരിക്കു​ന്നുണ്ടോ അതോ പ്രത്യേക സമുദായത്തെ മാത്രമാണോ പ്രതിനിധീകരിക്കുന്നതെന്നും ഉവൈസി ചോദിച്ചു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചക്കിടെയായിരുന്നു ഉവൈസിയുടെ പരാമർശം. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ച​രി​ത്ര നേ​ട്ട​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ്​ പാ​സാ​ക്കിയിരുന്നു. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, പ്രാ​ണ​പ്ര​തി​ഷ്ഠ എ​ന്നി​വ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ്ര​ത്യേ​ക ച​ർ​​ച്ച​ക്കൊ​ടു​വി​ലാ​യി​രു​ന്നു പ്ര​മേ​യം.

അ​തേ​സ​മ​യം, നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഭാ​ഗി​ക​മാ​യി ബ​ഹി​ഷ്ക​രി​ച്ചു. കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ പ​​ങ്കെ​ടു​ത്തു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം, മു​സ്​​ലിം​ലീ​ഗ്, ആ​ർ.​എ​സ്.​പി തു​ട​ങ്ങി​യ​ പാർട്ടികളാണ് ചർച്ചയിൽ നിന്നും വി​ട്ടു​നി​ന്നത്.

Tags