ഉത്തർപ്രദേശിൽ യുവതിയെയും മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

death
ഇരുപത്തിയേഴുകാരിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. യുവതിയുടെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്.

ലഖ്നൗ:  ഉത്തർപ്രദേശിലെ ദേവ്താഹ ​ഗ്രാമത്തിൽ യുവതിയെയും മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, മരണത്തിൽ സംശയങ്ങളുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.  കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.

ഇരുപത്തിയേഴുകാരിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. യുവതിയുടെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്.

തുടരന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്ക് ഭർത്തൃവീട്ടിൽ നിന്ന് പീഡനം നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കാണാതാകുന്നതിന് മുമ്പ് വീട്ടീൽ പ്രശ്നങ്ങൾ ഉണ്ടായതായും ഇവർ പറയുന്നു.

Share this story