യു.എസിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ എൻജിനീയർ കൊല്ലപ്പെട്ടു

google news
crime

വാഷിങ്ടൻ : യു.എസിൽ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഇന്ത്യക്കാരനായ എൻജിനീയർ വിവേക് തനേജ (41) കൊല്ലപ്പെട്ടു. ഈ വർഷം യു.എസിൽ മരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ വംശജനാണ് വിവേക്. ഡൈനാമോ ടെക്നോളജീസ് എന്ന ഐ.ടി സ്ഥാപനത്തി​െൻറ പ്രസിഡൻറും സ്ഥാപകരിലൊരാളുമായ വിവേക് വൈറ്റ് ഹൗസിന് സമീപത്താണ് കഴിഞ്ഞ രണ്ടിന് ആക്രമിക്കപ്പെട്ടത്. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ അക്രമിയുടെ ദൃശ്യം പൊലീസ് പുറത്തുവിടുകയും വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. സമീപകാലത്ത്, ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെയുള്ള അക്രമാസക്തമായ നിരവധി കേസുകൾ പ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയാണ്.

Tags