മറാത്തി നടി ഊര്‍മ്മിള കോത്താരെയുടെ കാറിടിച്ച് ഒരാള്‍ മരിച്ചു

Marathi actress Urmila Kothare's car hits one dead
Marathi actress Urmila Kothare's car hits one dead

മുംബൈ : മറാത്തി നടി ഊര്‍മ്മിള കോത്താരെ സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരുടെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. കാര്‍ ഡ്രൈവര്‍ക്കും നടിക്കും പരുക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പോയിസര്‍ മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഊര്‍മിളയ്ക്ക് നിസാര പരുക്കേറ്റു. കൃത്യസമയത്ത് കാറിന്റെ എയര്‍ബാഗ് തുറന്നതിനാലാണ് ഊര്‍മിളയുടെ ജീവന്‍ രക്ഷിക്കാനായത്. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Tags