യുപിഎ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി :നിർമല സീതാരാമൻ

google news
nirmala budget

കേരളത്തിന് കഴിഞ്ഞ പത്ത് വർഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്ക് പാർലമെന്‍റില്‍ വിവരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. യുപിഎ കാലത്തെക്കാൾ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന്  മോദി സർക്കാർ നൽകി. യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നൽകിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വ‌ർധിച്ചെന്നും ധനമന്ത്രി പറഞ്ഞു. യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് കിട്ടിയത് 46,303 കോടി. 2014-2023 കാലത്ത് 1,50,140 കോടി വിഹിതമായി നല്‍കി. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടി എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി. ധനമന്ത്രി വിശദമാക്കി.

Tags