പൊലീസ് ഉദ്യോഗസ്ഥരെ ചെരിപ്പൂരിയടിച്ച യുവതിക്കെതിരെ കേസെടുത്തു
unnavwomen

പൊലീസ് ഉദ്യോഗസ്ഥരെ നടുറോഡിൽവെച്ച് ചെരിപ്പൂരി അടിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർ പ്രദേശിലെ മീററ്റിലായിരുന്നു സംഭവം. ടെഹ്‌സിൽ പ്രദേശത്ത് താമസിക്കുന്ന ഹിനയെന്ന യുവതിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

തൻറെ സ്കൂട്ടർ ഹിന പാർക്കിങ് നിരോധിത മേഖലയിൽ നിർത്തിയതിനെ തുടർന്ന് ഗതാ​ഗതക്കുരുക്കുണ്ടായിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. മഴ പെയ്തതോടെ റോഡിൽ വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി വർധിച്ചു. സ്കൂട്ടറെടുത്ത് പോകാൻ നോക്കിയ ഹിനയെ ട്രാഫിക് നിയന്ത്രിക്കാനെത്തിയ പൊലീസ് തടഞ്ഞു. ഇതോടെ ഇവർ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. ദേഷ്യപ്പെടുന്നത് നിർത്താൻ ഇവരുടെ മകൾ പലതവണ ആവശ്യപ്പെട്ടെങ്കിലും ഹിന വഴങ്ങാൻ കൂട്ടാക്കിയിരുന്നില്ല.

പ്രശ്നം വഷളായതോടെ ചെരിപ്പൂരിയ ഹിന വനിത പൊലീസ് കോൺസ്റ്റബിളിനെയും സബ് ഇൻസ്‌പെക്ടറേയും അടിക്കുകയായിരുന്നു. പൊലീസാണ് സംഭവത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇതിൻറെ വിഡിയോ വൈറലായതിന് പിന്നാലെയാണ് എസ്.പിയുടെ നിർദേശപ്രകാരം യുവതിക്കെതിരെ കേസെടുത്തത്.

Share this story