ഉപ മുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാന്‍ലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

udayanidhi
udayanidhi

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാന്‍ലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 3:30 ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുക്കും. 

ഉദയനിധിക്കൊപ്പം പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ക്ഷീര വികസന വകുപ്പ് മന്ത്രി ടി മനോജ് ത്യാഗരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിന്‍ജി മസ്താന്‍, ടൂറിസം വകുപ്പ് മന്ത്രി കെ രാമചന്ദ്രന്‍ എന്നിവര്‍ക്കുപകരമാണ് പുതിയ മുഖങ്ങള്‍ വകുപ്പുകള്‍ ഏറ്റെടുക്കുക. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടു ദിവസം മുന്‍പ് ജാമ്യത്തില്‍ ഇറങ്ങിയ സെന്തില്‍ ബാലാജിയും മന്ത്രിസഭയില്‍ തിരിച്ചെത്തും.

ഉപമുഖ്യമന്ത്രി പദവിയിലൂടെ ഉദയനിധിയുടെ സ്വീകാര്യത വര്‍ധിപ്പിച്ച് തുടര്‍ഭരണം പിടിക്കുക എന്നതാണ് സ്റ്റാന്‍ലിന്‍ ലക്ഷ്യമിടുന്നത്. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി സ്റ്റാലിന്‍. 

Tags